HOME
DETAILS
MAL
കശ്മിരില്‍ വീണ്ടും പാക് വെടിവയ്പ്പ്: രണ്ടു പേര് കൊല്ലപ്പെട്ടു
backup
January 19 2018 | 05:01 AM
ശ്രീനഗര്‍: കശ്മിരിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കശ്മിരിലെ ജനവാസമേഖലായ ആര്.എസ് പുരയിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. മരിച്ച രണ്ട് പേരും ഗ്രാമവാസികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.
ആര്.എസ് പുര, അര്‍നിയ രാംഗഡ് തുടങ്ങിയ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ വെടിവയ്പ്പുണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
40 ഓളം അതിര്‍ത്തികളിലെ ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യമാക്കി 82 എം.എം 52 ഓളം മോട്ടോര്‍ ബോംബുകള്‍ എന്നിവയാണ് പ്രയോഗിച്ചത്.
ഇന്നലെ പാകിസ്താന് നടത്തിയ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടിയും ബി.എസ്.എഫ് ജവാനും കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."