സൂക്ഷിക്കൂ...വാട്‌സ്അപ്പ് ഗോള്‍ഡിന്റെ പേരില്‍ പ്രചരിക്കുന്നത് വൈറസ്
വാട്‌സ്അപ്പ് ഗോള്‍ഡ്പതിപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് ഭീകര മാല്‍വെയറുകളാണ്. വാട്‌സ്അപ്പ് ഉപഭോക്താക്കള്‍ക്ക് ഭീഷണിയുമായാണ് ഗോള്‍ഡന്‍ പതിപ്പെന്ന പേരില്‍ സന്ദേശങ്ങളെത്തുന്നത്.ഈ ലിങ്കില്‍ കഌക്ക് ചെയ്യുന്നതോടെ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണിയാണ്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ 404 എന്ന എറര്‍ മെസേജ് നല്‍കുന്ന ഒരു വെബ്‌സൈറ്റിലേക്കാവും നിങ്ങള്‍ പ്രവേശിക്കുക. ഇതോടെ ഫോണിലെ പ്രവര്‍ത്തനങ്ങള്‍ വൈറസ് തകരാറിലാക്കും.നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ അപ്പാടെ നഷ്ടമാവും.
ഫ്രീ കോളിംങ്, പുതിയ ഈമോജികള്‍, വീഡിയോ കോളിംങ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന പുതിയ വാട്‌സ്അപ്പ് ഗോള്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യാം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാട്‌സ്അപ്പ് ഉപഭോക്താക്കള്‍ക്ക് സന്ദേശം വരുന്നത്.ഇത് അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നതോടെ ഫോണ്‍ വൈറസ് കീഴടക്കിയിട്ടുണ്ടാവും.
ഇത്തരം സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുന്നതാവും നല്ലത്. ഇതിനുമുന്‍പ് വാട്‌സ്അപ്പ് പ്ലസ് എന്ന പേരിലായിരുന്നു ഇത്തരത്തില്‍ മാല്‍വെയറുകള്‍ പ്രചരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."