HOME
DETAILS
MAL
യമനില്‍ ഏറ്റുമുട്ടലില്‍ 32 പേര് കൊല്ലപ്പെട്ടു
backup
February 09 2017 | 19:02 PM
റിയാദ്: യമനില്‍ ഔദ്യോഗിക സര്‍ക്കാര്‍ സൈന്യവും വിമത ഹൂതി സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 32 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച പടിഞ്ഞാറന്‍ യമനിലെ തന്ത്രപ്രധാനമായ തീരപ്രദേശത്തു നടന്ന ഏറ്റുമുട്ടലിലാണ് ഹൂതികള്‍ക്കു കനത്ത നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ മാസമാണ് യമന്‍ സൈന്യം സഖ്യസേനയുടെ സഹായത്തോടെ തുറമുഖത്ത് പ്രവേശിച്ചത്. ഇതു തിരിച്ചുപിടിക്കാന്‍ ഹൂതികള്‍ നടത്തിയ ശ്രമത്തിനിടെയാണു കനത്ത ആള്‍നാശമുണ്ടായത്. കൊല്ലപ്പട്ട 12 ഹൂതികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. യമന്‍ സര്‍ക്കാരിനു കീഴിലെ എട്ടു സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യമന്റെ തന്ത്രപ്രധാനമായ മൊഖ പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ ഈ ചെങ്കടല്‍തീരത്തു നടന്ന സംഘട്ടനത്തില്‍ 400 പേര് കൊല്ലപ്പെട്ടതായാണു കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."