റോഹിംഗ്യന്‍ വംശജര്‍ക്ക് സഹായവുമായി മലേഷ്യന്‍ കപ്പല്‍ മ്യാന്മറില്‍
യാന്‍ഗോന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ വംശജര്‍ക്ക് സഹായവുമായി തിരിച്ച മലേഷ്യന്‍ കപ്പല്‍ യാംഗോനിലെത്തി. തിലാവാ തുറമുഖത്തെത്തിയ കപ്പലിനെതിരേ പ്രതിഷേധവുമായി ബുദ്ധിസ്റ്റ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മരുന്നും ഭക്ഷണവുമടക്കം 2,300 ടണ്‍ വരുന്ന സാധനസാമഗ്രികളാണ് 'ഫുഡ് ഫ്‌ളോട്ടില ഫോര്‍ മ്യാന്മര്‍' എന്ന പേരിലുള്ള നോട്ടിക്കല്‍ ആലിയ കപ്പലിലുള്ളത്. മ്യാന്മര്‍ ദേശീയ പതാകയുമായി നൂറുകണക്കിനു ബുദ്ധഭിക്ഷുക്കളാണു തിലാവാ തുറമുഖത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. ഒരുഭാഗം ചരക്കുകള്‍ യാന്‍ഗോന്‍ തുറമുഖത്ത് ഇറക്കി ഉപരിതലപാതയിലൂടെ റാഖൈന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെത്തിക്കാനാണു സംഘം പദ്ധതിയിടുന്നത്. ബാക്കി ചരക്കുകള്‍ 70,000ത്തോളം റോഹിംഗ്യകള്‍ കഴിയുന്ന ദക്ഷിണ ബംഗ്ലാദേശിലെ തെക്‌നാഫ് തുറമുഖത്തും എത്തിക്കും.
എന്നാല്‍, കപ്പല്‍ തങ്ങളുടെ ജലാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് മ്യാന്മര്‍ സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കും ബുദ്ധിസ്റ്റുകളായ രാഖൈന്‍ വംശജര്‍ക്കും തുല്യമായി ചരക്ക് വീതിച്ചുനല്‍കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."