അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങള്‍
മനാമ: കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു പുതു തലമുറയ്ക്ക് ദിശാ ബോധം നല്‍കാനും അച്ചടക്കമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിനും സമന്വയ വിദ്യ അനിവാര്യമാണെന്നും അത്തരത്തിലുള്ള സമൂഹത്തിനു മാത്രമെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുള്ളുവെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
സമസ്ത ബഹ്‌റൈന്‍ മനാമ മദ്‌റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയനാട് വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ബഹ്‌റൈന്‍ തല പ്രചാരണ കണ്‍വെന്‍ഷന്‍ ഉത്ഘാടനംചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം.
കാലത്തിന്റെ മാറ്റം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ നാം പ്രധാന പങ്കുവഹിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു ഫൈസല്‍ കാട്ടില്‍ പീടിക അധ്യക്ഷത വഹിച്ചു. ശിഹാബ്തങ്ങള്‍ ഇസ്ലാമിക അക്കാദമി വൈസ് പ്രസി ഡെന്റ് കെ എ നാസര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
എസ്.വൈ. എസ് സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ് എം വാഹിദ് ട്രെഷറര്‍ വി.കെ കുഞ്ഞമ്മദ്ഹാജി, കെഎംസിസി ബഹ്‌റൈന്‍ പ്രസിഡണ്ട് എസ് വി ജലീല്‍, സെക്രട്ടറി അസൈനാര്‍, സി കെ അബ്ദുറഹ്മാന്‍, സി അബ്ദുല്‍കാദര്‍ മടക്കിമല, ഇബ്രാഹീം പുറകാട്ടിരി, ഹംസ അന്‍വരി, ഹമീദ് ഹാജി മരുന്നൂര്‍, അഷ്‌റഫ് അന്‍വരി, പി ടി ഹുസ്സൈന്‍, ഖാസിം റഹ് മാനി പടിഞ്ഞാറത്തറ, സലാം വില്യാപള്ളി, ഹുസ്സൈന്‍ മക്കിയാട് , ഉമര്‍ മൗലവി, കരീം കുളമുള്ളതില്‍, എ പി ഫൈസല്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."