യമന്‍ സന്ദര്‍ശിക്കുന്ന സ്വദേശികള്‍ക്കെതിരെ കടുത്ത നടപടിയെന്ന് സഊദി
ജിദ്ദ: സുരക്ഷാ കാരണങ്ങളാല്‍ യമന്‍ സന്ദര്‍ശിക്കുന്നതിന് സ്വദേശികള്‍ക്കു വിലക്കേര്‍പ്പെടുത്തിയെങ്കിലും നിരവധി പേര്‍ ഇതു ലംഘിക്കുകയാണെന്നും ഇവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും സഊദി ഗവണ്മെന്റ് വ്യക്തമാക്കി.
മറ്റു രാജ്യങ്ങളില്‍ പോയി അവിടെ നിന്നാണ് ഇവര്‍ യമനിലെത്തുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. യമനില്‍ ബന്ധുക്കളുള്ള നിരവധി സഊദികളുണ്ട്. ഇവരും ഏതുവിധേനയും വിലക്ക് ലംഘിച്ച് യമനിലെത്തുന്നുണ്ട്. ഷബ്‌വയില്‍ വച്ച് 29കാരനായ അഹമ്മദ് ബിന്‍ മുബാറക് അള്‍ ഹമാമി ഹൂഥികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2015 ഏപ്രിലില്‍ ആണ് സഊദി പൗരന്മാര്‍ക്ക് യമന്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
20നും 30നും ഇടയില്‍ പ്രായമുള്ള സഊദി യുവാക്കള്‍ തീവ്രവാദ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നുണ്ടെന്നും ഇതു തടയുന്നതിന് യമന്‍ സുരക്ഷാ സേന ഇത്തരം സഊദി യുവാക്കളുടെ നീക്കം നിരീക്ഷിച്ചുവരുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സഊദിയില്‍ നിന്ന് ഒമാനിലേക്ക് വിമാനമാര്‍ഗവും അവിടെ നിന്ന് കരമാര്‍ഗം യമനിലേക്കും നിരവധി സ്വദേശി യുവാക്കള്‍ പോവുന്നുണ്ട്.
മറ്റു ചിലര്‍ ഈജിപ്ത് വഴിയും യമനിലേക്കു പോവുന്നു. 3000 റിയാലാണ് കെയ്‌റോയില്‍ നിന്ന് യമന്‍ നഗരമായ സയൂനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. ഷറൂറയ്ക്ക് സമീപമുള്ള വദീഅ ചെക്‌പോയിന്റിലൂടെയാണ് ചില സഊദികള്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നത്. ഇവരെ രാജ്യത്ത് കടക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും നടപടിയുടെ ഭാഗമായി നജ്‌റാനിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വിലക്ക് ലംഘിച്ചവര്‍ക്ക് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തുമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ ഷല്‍ഹൂബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."