HOME
DETAILS
MAL
സഊദി ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം: സൈന്യം തകര്‍ത്തു
backup
January 19 2018 | 15:01 PM
റിയാദ്: സഊദി ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. എന്നാല്‍, ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തതായി സഊദി സഖ്യ സേന അറിയിച്ചു.
വ്യാഴാഴ്ച്ച രാവിലെയാണ് അതിര്‍ത്തി പ്രദേശമായ നജ്റാന് നേരെ ഹൂതികള്‍ മിസൈല്‍ തൊടുത്തു വിട്ടത്. എന്നാല്‍ ആകാശത്തുവച്ച് സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ വേധ സംവിധാനം ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുകയായിരുന്നു.
രണ്ടാഴ്ച്ചക്കിടെയുള്ള നാലാമത്തെ മിസൈല്‍ ആക്രമണമാണിത്. മിസൈല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഒഐസി ഞായാറാഴ്ച അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഓര്‍ഗനൈസേഷനിലെ അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരാണ് യോഗത്തില്‍ സംബന്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."