HOME
DETAILS

മെഡിക്കല്‍ കോളജ് ക്ലാസ് മുറികളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കി എം.സി.ഐ

  
backup
February 09 2017 | 21:02 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ ക്ലാസ് മുറികളിലും ക്ലിനിക്കല്‍ പരിശീലനം നല്‍കുന്ന വാര്‍ഡുകളിലും സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. കൂടാതെ അധ്യാപകര്‍ക്ക് ബയോ മെട്രിക് ഫിംഗര്‍ പ്രിന്റ് പഞ്ചിങ് സംവിധാനം കര്‍ശനമാക്കാനും തീരുമാനിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കൂടിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എത്തിക്‌സ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പല മെഡിക്കല്‍ കോളജുകളും അധ്യാപകരുടെ തെറ്റായ വിവരം നല്‍കിയതായി മെഡിക്കല്‍ കൗണ്‍സിലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ബയോ മെട്രിക് ഹാജര്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്. എല്ലാ അധ്യാപകരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.
അധ്യാപകരുടെ ഓണ്‍ലൈന്‍ ഹാജര്‍ നില എല്ലാ ദിവസവും എം.സി.ഐ പരിശോധിക്കും. അധ്യാപകരുടെ നിയമനങ്ങളില്‍ എം.സി.ഐ നിര്‍ദേശിച്ചിട്ടുള്ള യോഗ്യത കര്‍ശനമാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും സി.സി.ടി.വി കര്‍ശനമാക്കും.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലാസ് മുറികളിലും, ക്ലിനിക്കല്‍ പരിശീലനം നല്‍കുന്ന വാര്‍ഡുകളിലും അധ്യാപകരുടെ ക്ലാസ് എം.സി.ഐ നേരിട്ട് വിലയിരുത്താന്‍ വേണ്ടിയാണ് കാമറ സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ ഒ.പിയിലെത്തുന്ന രോഗികളെ സംബന്ധിച്ചും മെഡിക്കല്‍ കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശം നല്‍കി. 100 സീറ്റുകള്‍ ഉള്ള മെഡിക്കല്‍ കോളജുകളില്‍ ദിവസവും 800 ഒ.പി രോഗികളെ നോക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തെ കേരള ആരോഗ്യ സര്‍വകലാശാല സ്വാഗതം ചെയ്തു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും നിബന്ധന നടപ്പിലാക്കുമെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അതേ സമയം, മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ചൂണ്ടിക്കാട്ടി.
ക്ലാസ് മുറിയില്‍ സി.സി.ടി.വി സ്ഥാപിക്കാം. എന്നാല്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കുന്ന വാര്‍ഡുകളില്‍ രോഗികളുടെ സ്വകാര്യത പരിഗണിച്ച് സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ കഴിയില്ലെന്നും സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago