HOME
DETAILS

ലോ അക്കാദമി: പരസ്പരം പഴിചാരി സി.പി.ഐ, സി.പി.എം പത്രങ്ങള്‍

  
backup
February 09 2017 | 22:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%bf%e0%b4%9a

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന്റെ പേരില്‍ പേരെടുത്തു പറയാതെ പരസ്പരം രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.ഐയുടെയും സി.പി.എമ്മിന്റെയും മുഖപത്രങ്ങള്‍. സമരം വന്‍ വിജയമായിരുന്നെന്നു സ്ഥാപിച്ചെടുക്കാന്‍ ഇന്നലെ പുറത്തിറങ്ങിയ ജനയുഗം ശ്രമിക്കുമ്പോള്‍ പുതുതായി ഒരു നേട്ടവുമുണ്ടാക്കാതെയാണ് ബുധനാഴ്ച സമരം പിന്‍വലിച്ചതെന്ന വാദമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. ആക്രമണത്തിനിടയില്‍ സി.പിഎമ്മിന്റെ പേര് കടന്നുവരാതിരിക്കാന്‍ ജനയുഗവും സി.പി.ഐയുടെ പേരു പറയാതിരിക്കാന്‍ ദേശാഭിമാനിയും ശ്രദ്ധിച്ചിട്ടുമുണ്ട്.
ലോ അക്കാദമി സമരത്തിന് ഐതിഹാസിക വിജയമെന്നാണ് ജനയുഗത്തിന്റെ പ്രധാന തലക്കെട്ട്. ഒരാഴ്ച മുന്‍പ് സമരം അവസാനിപ്പിച്ച എസ്.എഫ്.ഐ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്തതു വിചിത്രമായെന്ന് വാര്‍ത്തയില്‍ പറയുന്നു. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ ഏക മനസ്സോടെയുള്ള ചെറുത്തുനില്‍പ്പ് തടയാനും ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനും ഒരു കൂട്ടര്‍ നടത്തിയ ശ്രമം പരാജയപ്പെടുന്ന കാഴ്ചയാണ് സമരത്തിലുടനീളം കണ്ടതെന്നും വാര്‍ത്തയിലുണ്ട്. സമരം ചെയ്ത വിദ്യാര്‍ഥികളെ എ.ഐ.എസ്.എഫ് അഭിവാദ്യം ചെയ്യുന്ന വാര്‍ത്തയും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമരം നീട്ടിയവര്‍ തടിയൂരിയെന്നാണ് ദേശാഭിമാനിയുടെ പ്രധാന തലക്കെട്ട്. വിദ്യാര്‍ഥി താല്‍പ്പര്യങ്ങള്‍ക്ക് എതിരായ സമരത്തിന്റെ മറവില്‍ കലാപമഴിച്ചുവിടാന്‍ ഗൂഢാലോചന നടക്കുന്നത് പൊതുസമൂഹത്തിനു ബോധ്യപ്പെട്ടെന്നു മനസ്സിലായതോടെയാണ് സമരക്കാര്‍ അപ്രതീക്ഷിതമായി വീണ്ടും ചര്‍ച്ചയ്ക്കു തയാറായതെന്ന് വാര്‍ത്തയില്‍ പറയുന്നു. എസ്.എഫ്.ഐ ഉന്നയിച്ച 17 ആവശ്യവും അക്കമിട്ട് അംഗീകരിച്ച് ജനുവരി 31ന് മാനേജ്‌മെന്റ് ലെറ്റര്‍ പാഡില്‍ എഴുതി ഒപ്പിട്ടു സീല്‍ പതിച്ചു നല്‍കിയപ്പോള്‍, മന്ത്രിയുടെ സാന്നിധ്യത്തില്‍ നാലു വാക്യത്തിലുള്ള ഉറപ്പുകൊണ്ട് സമരം അവസാനിപ്പിക്കേണ്ട നിലയിലായി മറ്റു സംഘടനകളെന്നും വാര്‍ത്തയിലുണ്ട്.
എസ്.എഫ്.ഐ സമരം നിര്‍ത്തിയ ശേഷം നടന്ന സമരത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ ഉള്‍പേജിലുമുണ്ട്. ചില രാഷ്ട്രീയ ദുഷ്ടശക്തികളുടെ കരുക്കളായി മാറിയ സംഘടനകളാണ് സമരം തുടര്‍ന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ടു പ്രധാന കക്ഷികളെ ഈ വിഷയത്തില്‍ രണ്ടു പക്ഷത്തു നിര്‍ത്താനും അതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമുള്ള കുബുദ്ധി വേറെയും പ്രവര്‍ത്തിച്ചെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago