HOME
DETAILS
MAL
സജി ബഷീറിന് എതിരായ ഹരജി വിധിപറയാന്‍ മാറ്റി
backup
January 19 2018 | 19:01 PM
കൊച്ചി: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ ഹരജി ഹൈക്കോടതി വിധിപറയാനായി മാറ്റി. ഹരജി പരിഗണിക്കവെ സജി ബഷീറിനെതിരേ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനായതിനാല്‍ സുപ്രധാന പദവികളില്‍ നിയമിക്കാന്‍ കഴിയില്ല. അതു പൊതുതാല്പര്യത്തിന് വിരുദ്ധമാകും. നേരത്തേ സിംഗിള്‍ബെഞ്ച് ഹരജി പരിഗണിക്കുന്ന ഘട്ടത്തില്‍ ക്രിമിനല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ സജി ബഷീര്‍ മറച്ചുവച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."