HOME
DETAILS
MAL
എടുക്കാത്ത ലോണിന്റെ പേരില്‍ ജപ്തി നോട്ടിസ്
backup
January 19 2018 | 19:01 PM
കല്‍പ്പറ്റ: എടുക്കാത്ത ലോണിന്റെപേരില് ജപ്തി നോട്ടിസ്. കോട്ടത്തറ സര്‍വിസ് സഹകരണ ബാങ്കാണ് എടുക്കാത്ത ലോണിന്റെപേരില് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീക്ക് ജപ്തി നോട്ടിസ് അയച്ചത്. 65,621 രൂപയും തുടര്‍ന്നുള്ള പലിശയും അടയ്ക്കണമെന്നും എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ 18ന് രാവിലെ 10ന് വൈത്തിരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ മുന്‍പാകെ ഹാജരാകണമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. ഇവര്‍ കോട്ടത്തറ സഹകരണ ബാങ്കുമായി യാതൊരു ഇടപാടും ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയത്. തന്നെ പൊതു സമൂഹത്തിനുമുന്നില്‍ അപമാനിച്ച ബാങ്കിനെതിരേ മാന നഷ്ടക്കേസ് നല്‍കുമെന്ന് ലക്ഷ്മിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."