അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടതുമുന്നണി: കാനം
കുറ്റ്യാടി: കെ.എം മാണിയുടെ മുന്നണിപ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ. കുറ്റ്യാടിയില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാണിയുടെ മുന്നണിപ്രവേശത്തിനെതിരേ തുറന്നടിച്ചത്.
അന്ത്യകൂദാശയിലെത്തിയ പാര്‍ട്ടികളുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം എല്‍.ഡി.എഫിനില്ലെന്ന് കാനം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് എന്താണോ നിലപാട് അത് തന്നെയാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. എന്നാല്‍, മുന്നണി വികസിപ്പിക്കുന്നതിനോ ശക്തിപ്പെടുത്തുന്നതിനോ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനോ എതിരായ ഒരു നിലപാടും സി.പി.ഐ സ്വീകരിക്കില്ല. എന്നുകരുതി ഉത്തരകൊറിയയേയും ചൈനയേയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്കില്ലെന്നും കാനം വ്യക്തമാക്കി.
നേരത്തെ ഇടതുമുന്നണി വിട്ടുപോയ ആര്‍.എസ്.പി അടക്കമുള്ളവര്‍ക്ക് തിരിച്ചുവരാം. പക്ഷേ, അല്ലാത്തവരെ കുറിച്ച് ചര്‍ച്ചയില്ല. ഒരപകടകരമായ അവസ്ഥ ഉണ്ടെങ്കിലല്ലേ സഹായത്തിന് ആളുകളെ വിളിക്കേണ്ടതുള്ളൂ. എല്‍.ഡി.എഫ് ഇപ്പോള്‍ കണ്‍ഫര്‍ട്ടബിള്‍ മെജോറിറ്റിയിലാണ്. പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട ബലഹീന സ്ഥിതിയില്ലെന്നര്‍ഥം. നിലവില്‍ മാണിക്കെതിരേ ബാര്‍കോഴ കേസില്‍ വിജിലന്‍സും പൊലിസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാര്യമാക്കേണ്ടതില്ല. കോടതിയില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങളെല്ലാം തെളിയിക്കപ്പെടും.
ആര്‍.ബി.ഐയുടെ ചെറിയൊരു ബ്രാഞ്ചാണ് മാണി. റിസര്‍വ് ബാങ്കിനുള്ളത് പോലെ നോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍.ബി.ഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."