ഫാസിസത്തിനെതിരേ മതേതര മുന്നണി ഉയര്‍ന്നുവരണം: ഇ. അഹമ്മദ് അനുസ്മരണ സെമിനാര്‍
കോഴിക്കോട്: മരണക്കിടക്കയിലും ഭീകരരൂപം പ്രാപിക്കുന്ന ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ മതേതര മുന്നണി ഉയര്‍ന്നുവരണമെന്നും മത-കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായി ഫാസിസ്റ്റ് വിരുദ്ധ മനസ്‌കര്‍ ഒന്നിക്കണമെന്നും കോഴിക്കോട് നടന്ന ഇ. അഹമ്മദ് അനുസ്മരണ സെമിനാര്‍ ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഇ. അഹമ്മദ് മതേതര ഇന്ത്യയുടെ ധീര ശബ്ദം' എന്ന സെമിനാറില്‍ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
ഫാസിസത്തെ തകര്‍ക്കാന്‍ മതേതര മൂല്യമുള്ളവര്‍ ഒരുമിക്കേണ്ടത് ആവശ്യമാണ്. മതനിരപേക്ഷതയുടെ പൊതു മണ്ഡലം ഇതിനായി തുറക്കണം. ജനാധിപത്യത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും മൂല്യങ്ങള്‍ ലംഘിച്ചാണ് ഇ. അഹമ്മദിന്റെ അവസാന സമയത്തു പോലും ഭരണകൂടവും ആശുപത്രി അധികൃതരും പെറുമാറിയത്.
സമസ്തയോടും പണ്ഡിതന്മാരോടും എക്കാലത്തും നല്ല ബന്ധം സൂക്ഷിച്ച ഇ. അഹമ്മദ് രാജ്യം കണ്ട മികച്ച രാഷട്രീയ പ്രവര്‍ത്തകനായിരുന്നുവെന്നും നേതാക്കള്‍ അനുസ്മരിച്ചു.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല ഖാസിമി മൂത്തേടം അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സംസാരിച്ചു.
അബൂബക്കര്‍ ഫൈസി മലയമ്മ, എന്‍ജിനിയര്‍ പി. മാമുക്കോയഹാജി, അബ്ദുല്ലക്കോയ തങ്ങള്‍, ടി.പി സുബൈര്‍ മാസ്റ്റര്‍, ഖാസിം നിസാമി പേരാമ്പ്ര, സിറാജ് ഫൈസി മാറാട്, ജലീല്‍ ദാരിമി നടുവണ്ണൂര്‍, അലി അക്ബര്‍ മുക്കം, മിദ്‌ലാജ് താമരശ്ശേരി, ജാബിര്‍ കൈതപ്പൊയില്‍, കുഞ്ഞിമരക്കാര്‍ മലയമ്മ സംബന്ധിച്ചു.
എസ്.കെ.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അ്ഷ്‌റഫ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."