HOME
DETAILS

പന്നൂരില്‍ സുന്നി പ്രവര്‍ത്തകരെ പൊലിസ് പീഡിപ്പിക്കുന്നു

  
backup
February 10 2017 | 02:02 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d

കോഴിക്കോട്: പന്നൂരില്‍ എസ്.കെ.എസ്.എസ്്.എഫ് പ്രവര്‍ത്തകരെ പൊലിസ് കേസെടുത്തു പീഡിപ്പിക്കുന്നു. ആണ്ടു നേര്‍ച്ച നടത്തിയതിന്റെ പേരില്‍ സുന്നീ പ്രവര്‍ത്തകര്‍ക്കെതിരേ കൊടുവള്ളി പൊലിസ് കേസെടുത്തിരിക്കുകയാണ്.
സമസ്തയുടെ കീഴില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന കരണ്ടോംതൂക്ക് മഹല്ലും അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയും പിടിച്ചടക്കാന്‍ ശ്രമിക്കുന്നവര്‍ക്കു അനൂകൂലമായ നിലപാടാണ് പൊലിസ് സ്വീകരിക്കുന്നത്. മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കടവണ്ടി തങ്ങളുടെ ആണ്ടു നേര്‍ച്ച മദ്‌റസ പരിസരത്തു നടത്തിയതിന്റെ പേരില്‍ 24 എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
അതേ സമയം നിയമ വിരുദ്ധമായി റോഡില്‍ ഗതാഗത തടസമുണ്ടാക്കി ആണ്ടെന്ന പേരില്‍ ഭക്ഷണം വച്ചു വിളമ്പിയ കാന്തപുരം വിഭാഗത്തിനെതിരെ കേസ് എടുത്തിട്ടുമില്ല. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ പന്നൂരില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്താനുള്ള ശ്രമവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പങ്കെടുത്ത ഇസ്്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ മതപ്രഭാഷണത്തിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്.
നിയമപരമായി അനുവദിക്കപ്പെട്ട സമയത്തിനു മുന്നേ തന്നെ പ്രഭാഷണം നിര്‍ത്തണമെന്നും പൊലിസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അനുമതിയോടെ നടത്തിയ പരിപാടിയുടെ പേരിലും കേസെടുത്തു പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്.
താമരശ്ശേരി ഡി.വൈ.എസ്.പി കെ. അഷറഫിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. ഡി.വൈ.എസ്.പി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
പൊലിസിന്റെ പീഡനവും ഏക പക്ഷീയമായ നടപടികളും അവസാനിപ്പിച്ചില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു സമസ്ത നേതൃത്വം നല്‍കുമെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറയും നാസര്‍ ഫൈസി കൂടത്തായിയും പറഞ്ഞു.നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഡി.വൈ.എസ്.പി മറ്റു ചില സംഘടനകളുടെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും ഇദ്ദേഹത്തിന്റെ നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിഷ്പക്ഷമായ പൊലിസ് നിലപാടിനെ കളങ്കപ്പെടുത്തുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ടു അഞ്ചു മണിക്കു കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago