HOME
DETAILS
MAL
ഭീകരവാദത്തെ ഇന്ത്യ പ്രോത്സാഹിപ്പിച്ചതായി കേട്ടിട്ടില്ലെന്ന് മുന്‍ സി.ഐ.എ മേധാവി
backup
January 19 2018 | 23:01 PM
ന്യൂഡല്‍ഹി: ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതായി ഇതുവരെ കേട്ടിട്ടില്ലെന്ന് യു.എസ് ചാരസംഘടനയായ സി.ഐ.എ മുന്‍ ഡയരക്ടര്‍ ജനറല്‍ ഡേവിഡ് എച്ച് പെട്രസ്. ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക് വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ പരാമര്‍ശം.
ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക റെയ്സിന സംവാദത്തിലാണ് പെട്രസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനോടായി ഉയര്‍ന്ന ചോദ്യത്തോട് പെട്രസാണ് മറുപടി നല്‍കിയത്. 2008 ലെ മുംബൈ ആക്രമണത്തിനുപിന്നിലെ സൂത്രധാരനായിരുന്നു സഈദെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."