HOME
DETAILS
MAL
തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന് പൊലിസ് പിന്‍വലിക്കുന്നു
backup
January 19 2018 | 23:01 PM
ജയ്പൂര്‍: വി.എച്ച്.പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ഉയര്‍ത്തിയ വിവാദത്തെ തുടര്‍ന്ന് അദ്ദേഹത്തെ തള്ളാനും കൊള്ളാനുമാകാതെ നേതൃത്വം ആശങ്കപ്പെട്ടിരിക്കെ അദ്ദേഹത്തിനെതിരായി രാജസ്ഥാന് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ രാജസ്ഥാന് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. 15 വര്‍ഷം മുന്‍പ് ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് പൊലിസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നിരുന്നത്.
അറസ്റ്റു ചെയ്യാനായി രാജസ്ഥാന് പൊലിസ് ഗുജറാത്തില്‍ എത്തിയെങ്കിലും അദ്ദേഹം പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ തൊഗാഡിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."