നാടന്‍പാട്ട് കലാകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
റോഹ്തക്ക്: ഹരിയാനയിലെ നാടന്‍ പാട്ട് കലാകാരി മംമ്ത ശര്‍മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയില്‍ റോഹ്തക്ക് ജില്ലയിലെ ബനിയാനിയില് കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗകുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി മാറിയ ഹരിയാനയില്‍ നാടന്‍പാട്ട് കലാകാരിയുടെ മരണം കൂടിയുണ്ടായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
മംമ്തയെ കാണാനില്ലെന്ന് കാണിച്ച് പൊലിസിന് പരാതി നല്കിയിരുന്നെങ്കില് വേണ്ടരീതിയിലുള്ള അന്വേഷണം നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സോനിപട്ടില്‍ ഒരു പരിപാടിക്കായി പോകാന്‍ സഹപ്രവര്ത്തകന് മോഹിത് കുമാറിനൊപ്പം പോയതായിരുന്നു. പിന്നീട് മറ്റൊരു ടീമിനൊപ്പം പോയതായി അറിയിച്ച് ഇയാള്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു.
പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഹര്‍ഷിത ദഹിയ എന്ന നാടന്‍ പാട്ട് കലാകാരി ഹരിയാനയില്‍ വെടിയേറ്റ് മരിച്ചിരുന്നു.
അതേസമയം ഇവരെ കൊലപ്പെടുത്തിയത് ബന്ധുവായ ഒരാളുടെ നിര്‍ദേശപ്രകാരം ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."