അതിരപ്പിള്ളിയെ അനുകൂലിച്ച് പിണറായി
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി വെള്ളച്ചാട്ടത്തെ തടസപ്പെടുത്തില്ല. എല്‍.ഡി.എഫ് ഇക്കാര്യം നേരത്തെ ചര്‍ച്ചചെയ്തതാണെന്നും പിണറായി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയാറാണ്. സംഘര്‍ഷമല്ല വേണ്ടത്, ചര്‍ച്ചയാണ്. പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തിന് ഒറ്റയ്ക്ക് കഴിയില്ല. രണ്ടു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മാത്രമേ കഴിയൂ.
വിവിധ വിഷയങ്ങളില്‍ മന്ത്രിമാരുടെ അഭിപ്രായ പ്രകടനം തടയാനാവില്ല.വിഷയങ്ങളില്‍ തന്റെ അഭിപ്രായം മന്ത്രിമാരോടു പറയുമെന്നും കാനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂ. ജനവിരുദ്ധമായ ഒന്നും നടക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും വിഎസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."