താന്‍ ഹിന്ദു വിരുദ്ധനല്ല; മോദി-അമിത്ഷാ വിരുദ്ധനെന്ന് പ്രകാശ് രാജ്
ഹൈദരാബാദ്: താന്‍ ഹിന്ദുവിരുദ്ധനല്ലെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. തനിക്കെതിരേ ഇത്തരത്തിലുള്ള പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനല്ല, മോദി-അമിത് ഷാ വിരുദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി, സംഘ് പരിവാര്‍ നേതൃത്വങ്ങളും പ്രവര്‍ത്തകരും പറയുന്നത് താന്‍ ഹിന്ദു വിരുദ്ധനെന്നാണ്. എന്നാല്‍ അത് ശരിയല്ല. ഹിന്ദുവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മോദി, അമിത്ഷാ, കേന്ദ്ര മന്ത്രി അനന്ത്കുമാര്ഹെഗ്ഡെ എന്നിവരുടെ വിരുദ്ധനാണ്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പട്ട സംഭവത്തില്‍ മോദിയുടെ അനുയായികള്‍ ഇത് ആഘോഷമാക്കിയപ്പോള്‍ മോദി നിശബ്ധത പാലിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു യഥാര്‍ഥ ഹിന്ദുവിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
തന്നെ ഹിന്ദുവല്ലെന്ന് വിളിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഹിന്ദുക്കളല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."