HOME
DETAILS
MAL
മേഘാലയയില്‍ സ്വതന്ത്ര എം.എല്‍.എ രാജിവച്ച് എന്‍.സി.പിയില്‍ ചേര്‍ന്നു
backup
January 19 2018 | 23:01 PM
ഷില്ലോങ്: മുന്‍മന്ത്രിയും നിലവിലെ നിയമസഭയിലെ സ്വതന്ത്രാംഗവുമായ സാലെങ് എ. സാങ്മ എന്‍.സി.പിയില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ 16ന് എം.എല്‍.എ സ്ഥാനം രാജിവച്ച അദ്ദേഹം ഇന്നലെ എന്‍.സി.പിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.
അടുത്തമാസം 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.സി.പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്.
അതേസമയം അടുത്തിടെയുണ്ടായ ചില രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും എന്‍.സി.പി, യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, അഞ്ച് സ്വതന്ത്രര്‍ എന്നിവര്‍ ഇതിനകം രാജിവച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എന്‍.സി.പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."