നാളികേര ഉപ-ഉല്പന്ന സംസ്കരണ വിപണന കേന്ദ്രം ആരംഭിക്കുന്നു
നരിക്കുനി: നാളികേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും വിവിധ കേര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ഉദ്ദേശിച്ച് നരിക്കുനി പഞ്ചായത്തിലെ മേലേ പാലങ്ങാട് കേന്ദ്രീകരിച്ച് ഉഷാര്‍ നാളികേര ഉപ-ഉല്പന്ന സംസ്കരണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നു. തേങ്ങാ വെള്ളത്തില്‍ നിന്ന് സുര്‍ക്കയും ജ്യൂസും, തേങ്ങാ പീരയില്‍ നിന്ന് കറി മസാലകള്‍, തേങ്ങാ പാലില്‍ നിന്ന് വെര്‍ജിന്‍ ഓയില്‍ എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള് നിര്‍മിച്ചു വിപണിയിലെത്തിക്കാനാണ് പദ്ധതി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 5000 നാളികേരം ഇവിടെ സംസ്കരിക്കാന്‍ കഴിയുമെന്നാണ് സംരഭകര്‍ പറയുന്നത്.
കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. പി.സി അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷനായി. പി. മൂസക്കുട്ടി, എം.ആര് ആലിക്കോയ, വി.സി മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, പി.സി ഹുസൈന് സാഹിബ്, സി.വി തറുവൈക്കുട്ടി മാസ്റ്റര്‍, വി.ടി അബ്ദുറഹ്മാന്, പി.എം ഗോപാലന്, മുഹമ്മദ് ബഷീര്‍ കേളോത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."