സൈനബ് വധം: പൊലിസ് വധിച്ചയാള്‍ പ്രതിയല്ലെന്ന് ആരോപണം
ഇസ്‌ലാമാബാദ്: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വധിച്ച കേസില്‍ പൊലിസ് പിടികൂടി വധിച്ചയാള്‍ യഥാര്‍ഥ പ്രതിയല്ലെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അഞ്ചുവയസുകാരിയായ ഇമാന്‍ ഫാതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പാകിസ്താനില്‍ കോളിളക്കം സൃഷ്ടിച്ച സൈനബ് വധത്തിലും ഇമാന്‍ വധത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് മുദസ്സിര്‍ എന്ന യുവാവിലെ കഴിഞ്ഞയാഴ്ച പിടികൂടി പൊലിസ് വധിച്ചിരുന്നു. എന്നാല്‍, ഇയാള്‍ പ്രതിയല്ലെന്ന് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പൊലിസ് വെട്ടിലായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു.
ഇമാന്‍ വധത്തിലെ പ്രധാന പ്രതി മുദസ്സിറാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. സൈനബിന്റെയും ഇമാനിന്റെയും കൊലപാതകി ഒരാള്‍ തന്നെയാണെന്ന് ഇരുവരുടെയും ഡി.എന്‍.എ പരിശോധനയില്‍നിന്നു വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പൊലിസ് അന്വേഷണ ഊര്‍ജിതമാക്കി. തുടര്‍ന്നാണ് മുദസ്സിറിനെ പിടികൂടിയത്. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു മുദസ്സിറെന്ന് പൊലിസ് പറഞ്ഞു.
ഈ മാസം എട്ടിന് വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചവറുകൂനയില്‍നിന്നാണ് സൈനബിന്റെ മൃതശരീരം കണ്ടെത്തിയത്. എട്ടുവയസുകാരിയായ സൈനബ് ക്രൂരമായ ബലാത്സംഗത്തിനിരയായതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
സംഭവം പുറത്തെത്തിയതോടെ പാകിസ്താനില്‍ ശക്തമായ പ്രതിഷേധമാണ് അണപൊട്ടിയൊഴുകിയത്. ഒരേ നഗരത്തില്‍ നടന്ന മറ്റ് ഏഴ് കുട്ടികളുടെ കൊലപാതകം നടത്തിയതും ഒരാള്‍ തന്നെയാണെന്നും ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."