HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ്: മലയാളി നഴ്സുമാര്‍ നാട്ടിലേക്കു മടങ്ങി
backup
January 19 2018 | 23:01 PM
ജിദ്ദ: തൊഴില്‍ നേടുന്നതിനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയ കേസില്‍ തടവിലായ മലയാളി നഴ്സുമാര്‍ നാട്ടിലേക്കു മടങ്ങി. കോട്ടയം സ്വദേശിനികളായ രജീഷ രാജന്, ജിജി ജോസഫ് എന്നിവരാണു ശിക്ഷാ കാലാവധിക്കുശേഷം നാട്ടിലേക്കു തിരിച്ചത്.
ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു വര്‍ഷം തടവും 1,000 റിയാല്‍ പിഴയുമായിരുന്നു വിധിച്ചിരുന്നത്.
രജിഷക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നാട്ടില്‍ പോകുന്ന ഘട്ടത്തില്‍ താമസരേഖകള്‍ ശരിയാക്കാന്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വന്നു. ഇരുവരും തര്‍ഹീല്‍ വഴിയാണു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."