HOME
DETAILS
MAL
ഒമാന്‍ തീരത്ത് ഭൂചലനം
backup
January 19 2018 | 23:01 PM
റിയാദ്: ഒമാനിലെ തീരപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
സലാലക്കു തെക്കുഭാഗത്ത് 290 കിലോമീറ്റര്‍ അകലെയാണു പ്രഭവകേന്ദ്രമെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂകമ്പ മാപിനി കേന്ദ്രം അറിയിച്ചു. അറേബ്യന്‍ കടലില്‍ ഉച്ചതിരിഞ്ഞ് 1.37ഓടെയാണു സംഭവം.
ഡിസംബറിലും ഒമാന്‍ തീരത്ത് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."