HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്‌സ് പ്രതിരോധ ബോധവല്‍കരണം ഊര്‍ജിതമാക്കും

  
backup
February 10 2017 | 03:02 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-7

 

കൊച്ചി: എറണാകുളം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്‌സ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവല്‍കരണ, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ എ.ഡി.എം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിലും മറ്റിടങ്ങളെ അപേക്ഷിച്ച് എയ്ഡ്‌സ് കൂടുതലാണ്. എന്നിരുന്നാലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ ഇതു വളരെ നിയന്ത്രണ വിധേയമാണെന്ന് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഡെന്നിസ് ജോസഫ് യോഗത്തില്‍ വെളിപ്പെടുത്തി.
ഇതരസംസ്ഥാന തൊഴിലാളികള്‍ പെട്ടെന്നു തൊഴിലിടങ്ങള്‍ മാറുന്നതു പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ജില്ലയില്‍ 1200 പേര്‍ സ്്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എയ്ഡ്‌സ് ബാധിച്ച ഒരാള്‍ ഉപയോഗിച്ച സിറിഞ്ച് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതു മൂലമാണു രോഗം പകരുന്നത്. ഇതു പ്രതിരോധിക്കാന്‍ സൊസൈറ്റിയുടെ ഊര്‍ജിത ശ്രമത്തിലൂടെ കഴിയുന്നുണ്ട്. ഇവരെ പൊതുജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുമാണു ശ്രമം നടക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കായുള്ള മരുന്ന് സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടത്തിന്റെ അപര്യാപ്ത യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എളംകുളത്ത് സൂക്ഷിപ്പുകേന്ദ്രം തകര്‍ത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നു കഴിഞ്ഞമാസം മോഷണം പോയിരുന്നു. ഇതേപ്പറ്റി പൊലിസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മരുന്ന് മയക്കുമരുന്ന് ഉപയോക്താക്കളുടെ പക്കല്‍ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്്കരിച്ചിട്ടുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയെ ആരോഗ്യപദ്ധതിയുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദ് അറിയിച്ചു.
ഇതരസംസ്്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗവും വ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഇതുവരെ 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ കുഷ്ഠരോഗം കുറഞ്ഞുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഒറീസയില്‍ നിന്നെത്തുന്നവരുടെ ഇടയില്‍ രോഗസാധ്യത കൂടുതലാണ്. യോഗത്തില്‍ മറ്റ് വകുപ്പ് പ്രതിനിധികളായി ഡോ. ബാലഗംഗാധരന്‍(അഡീ. ഡിഎംഒ), എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി, ഡിവൈ എസ്പി. ടി. സുജന്‍ലാല്‍, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഡാലിയ, മുവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. ഷാനി, ആലുവ താലക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്‌നേഹ, എയ്ഡ്്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എറണാകുളം മേഖലാ പ്രോഗ്രാം ഓഫീസര്‍ എന്‍. ആര്‍. രാജീവ് എന്നിവരും മറ്റ് പ്രതിനിധികളും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago