HOME
DETAILS

നിയമസഭാ സമിതിക്കു മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് ദ്വീപുവാസികള്‍

  
backup
February 10 2017 | 03:02 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

 

കൊച്ചി: ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനെത്തിയ നിയമസഭാ ഉപസമിതിക്ക് മുന്നില്‍ മത്സ്യ, കൃഷി മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കെട്ടഴിച്ച് ദ്വീപുവാസികള്‍. പൊക്കാളി, ചെമ്മീന്‍ കൃഷികളും ഉള്‍നാടന്‍ മത്സ്യബന്ധനവും നേരിടുന്ന പ്രതിസന്ധികള്‍, കായല്‍ കയ്യേറ്റം, വ്യവസായ മലിനീകരണം തുടങ്ങി നിരവധി പരാതികളാണ് സമിതിക്ക് മുന്നിലെത്തിയത്. കായല്‍ മേഖലയുടെ സംരക്ഷണത്തിന് വേമ്പനാട് അതോറിറ്റി രൂപീകരണം, കയ്യേറ്റക്കേസുകളില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമായി മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും സമിതിക്കു മുന്നില്‍ സജീവമായി.
2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ടിലേയും അതിന്റെ അടിസ്ഥാനത്തില്‍ പുറെപ്പടുവിച്ച ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്നതു സംബന്ധിച്ച തെളിവെടുപ്പിന്റെ ഭാഗമായാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയിലെ മുരളി പെരുനെല്ലി, എന്‍. ഷംസുദ്ദീന്‍ എന്നീ എം.എല്‍.എമാര്‍ കടമക്കുടി ഗ്രാമപഞ്ചായത്തിലെത്തിയത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സമിതിയെ സ്വീകരിച്ചു.
ചിറ്റൂര്‍ ഫെറിയില്‍ നിന്നും ബോട്ടിലാണ് സംഘം കടമക്കുടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തേക്കെത്തിയത്. സംഘത്തെ സ്വാഗതം ചെയ്ത പ്രസിഡന്റ് ശാലിനി ബാബു പെരിയാറും വേമ്പനാട് കായലും സംഗമിക്കുന്ന ദ്വീപ് മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവരണം നല്‍കി. ചെലവേറിയത് മൂലം പൊക്കാളിയും ചെമ്മീനും ഇടവിട്ട് കൃഷി ചെയ്യുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്തിരിയുകയാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എക്കലടിയുന്നത് മൂലം പുഴയിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു.
വ്യവസായ മേഖലയില്‍ നിന്നും ആശുപത്രികളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് മൂലവും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം വരാപ്പുഴയിലെയും എറണാകുളത്തെയും വിപണികളെ ആശ്രയിക്കേണ്ടി വരുന്നതും ആവശ്യത്തിന് ബോട്ട് സൗകര്യമില്ലാത്തതും ശാലിനി ബാബു വിവരിച്ചു.
തീരപരിപാലന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ മൂലം ഗ്രാമവാസികള്‍ നേരിടുന്ന പ്രയാസങ്ങളും സമിതി മുമ്പാകെ വന്നു. ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം 2010ലും ചട്ടങ്ങള്‍ 2013ലും നിലവില്‍ വന്നെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് ഉപദേശക സമിതികള്‍ രൂപീകരിക്കണമെന്ന നിയമത്തിലെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റിങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ ഭാഗമായി കായല്‍ പ്രദേശങ്ങള്‍ നികത്തുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് സംഘടനാപ്രതിനിധികളും ആവശ്യപ്പെട്ടു.
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം, മത്സ്യോല്‍പാദനം വര്‍ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനമാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ ലക്ഷ്യമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ മുരളി പെരുനെല്ലി പറഞ്ഞു.
കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ സമിതി ബോട്ടില്‍ സന്ദര്‍ശനം നടത്തി.നിയമസഭാ അഡീഷണല്‍ സെക്രട്ടറി പി.കെ. ഗിരിജ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സതീഷ്‌കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവരും സമിതിക്കൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago