യു.എസ് കൂടുതല്‍ ശക്തിപ്പെട്ടുവരികയാണെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്ക പൂര്‍വോപരി ശക്തപ്പെട്ടുവരികയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് ഭരണകൂടം പാസാക്കിയ നികുതി പരിഷ്കരണത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പിറ്റ്സ്ബര്‍ഗ് സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു ട്രംപ്.
പിറ്റ്സ്ബര്‍ഗിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. ഇവിടത്തുകാര്‍ മികച്ച തൊഴിലാളികളാണ്. മുന്പുണ്ടായിരുന്നതിനെക്കാള് മികച്ചതും ശക്തവുമായ രാജ്യമായി അമേരിക്ക തിരിച്ചുവരികയാണ്. നികുതി പരിഷ്കരണം അമേരിക്കയുടെ ചരിത്രത്തിലെ നിര്‍ണായകമായ പുരോഗതിയാണ്. എച്ച് ആന്‍ഡ് കെ എക്യുപ്മെന്റ് പോലെയുള്ള വ്യാവസായിക കമ്പനികളുടെ തിരിച്ചുവരവ് രാജ്യത്തിന്റെ മാറ്റത്തിന്റെ തെളിവുകളാണ്.
നികുതി പരിഷ്കരണം നടത്തിയതിനാല്‍ എച്ച് ആന്‍ഡ് കമ്പനി 2.7 മില്യന്‍ ഡോളറിന്റെ മൂലധന നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അറിയക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയും നിരവധി പേര്‍ക്കുള്ള ജോലി സാധ്യതയുമാണെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."