കിടങ്ങൂരില്‍ ബിവറേജ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡില്‍ കിടങ്ങൂര്‍ ഗാന്ധി കവലയില്‍ ബിവറേജ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം.സമാധാനത്തോടും ഐക്യത്തോടും ജീവിക്കുന്ന കിടങ്ങൂരില്‍ ബിവറേജ് സ്ഥാപിക്കുവാന്‍ ആര് വന്നാലും എതിര്‍ക്കുമെന്ന് ചൂണ്ടികാട്ടി കിടങ്ങൂരില്‍ ജനം ഒത്തുകുടിയിരിക്കുകയാണ്.
മെറ്റല്‍, കരിങ്കല്ല് മുതലായ സാധനങ്ങളുമായി നൂറു കണക്കിനു ടിപ്പര്‍, ടോറസ് ലോറികള്‍ എപ്പോഴും ചീറിപ്പായുന്ന ജനവാസ കേന്ദ്രമായ അങ്കമാലി തുറവുര്‍ റോഡിനഭിമുഖമായി കിടങ്ങൂരില്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കിടങ്ങൂര്‍ ഗാന്ധിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ടി.പി.ചാക്കോച്ചനും സെക്രട്ടറി കെ.ശ്രീധരമേനോനും അറിയിച്ചു.
ഈ പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതം നഷ്ടപ്പെടുത്തുന്ന അധികാരികളുടെ തീരുമാനത്തിനെതിരെ എക്‌സൈസ്, സിവില്‍ സപ്ലെയസ് മന്ത്രിക്കും, ബന്ധപ്പെട്ട വകപ്പ് മേധാവികള്‍ക്കും പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് ഇവിടെ സ്ഥാപിക്കുന്നതിനു വേണ്ടി രഹസ്യമായി ഒത്താശകള്‍ ചെയ്യുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയില്‍ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കിടങ്ങൂരില്‍ ചേറ്റുങ്ങല്‍ ഷാജന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിന് ആലോചിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."