ഇന്ന് ദേശീയ വിരവിമുക്ത ദിനം: ജില്ലയില്‍ 7,08,384 കുട്ടികള്‍ക്ക് വിരക്കെതിരെ ഗുളിക നല്‍കും
കൊച്ചി: ദേശീയ വിരവിമുക്ത ദിനമായ ഇന്ന് ജില്ലയിലെ 7,08,384 കുട്ടികള്‍ക്ക് വിരക്കെതിരെയുള്ള ഗുളിക നല്‍കുമെന്ന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.ജയശ്രീ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ വെച്ചും അങ്കന്വാടികളില്വെച്ചുമായിരിക്കും ഗുളിക നല്‍കുക.ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാിരിക്കും ഗുളിക നല്‍കുക.വിരക്കെതിരെയുള്ള ഗുളിക ഒരാഴ്ചമുമ്പ് വരെ കഴിച്ച കുട്ടികളും വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ കഴിക്കണമെന്ന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
സ്കൂളുകളിലും അങ്കണവാടികളിലും പോകാത്തവര്‍ക്ക് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളിക നല്‍കും.ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ ലഭ്യമാക്കും.വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വിദ്യ കെ.ആര്,ഡോ.ശിവപ്രസാദ്,സഗീര്‍ സുധീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."