HOME
DETAILS

'സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ'ക്ക് ജിസിസി തലത്തിലും പ്രചരണം വരുന്നു

  
backup
May 29 2016 | 15:05 PM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c-%e0%b4%87%e0%b4%a8%e0%b5%8d
മനാമ :  'സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ' പദ്ധതിക്ക് ജിസിസി തലത്തിലും പ്രചരണം വരുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയും പദ്ധതിയുടെ പ്രചരണ രൂപവും വൈകാതെ പുറത്തുവരുമെന്നാണ് സൂചന. ഇന്ത്യ സന്ദര്‍ശിക്കുന്ന ബഹ്റൈൻ വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സൈദ് ബിൻ റാഷിദ് അൽ സയാനിയും, ഇന്ത്യൻ വാണിജ്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ചില അഭിപ്രായങ്ങളുയര്‍ന്നത്. 
 
ഇന്ത്യയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ എളുപ്പമാക്കുക, ഇതുവഴി നിക്ഷേപകരെ രാജ്യത്തേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടപ്പാക്കിയ പ്രചാരണ പരിപാടിയാണ് 'സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ'. ഇന്ത്യയിൽ തൊഴിൽ തേടുന്നവർക്ക് പകരം തൊഴിൽ സൃഷ്ടിക്കുന്നവരാൽ നിറയ്ക്കുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്  പദ്ധതിയുടെ പ്രചരണം ജിസിസി രാഷ്ട്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. 
 
ഇത്തരം പദ്ധതികള്‍ക്ക് ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ നല്‍കുന്ന പിന്തുണയെ അധികൃതര്‍ കൂടിക്കാഴ്ചയില്‍ പ്രത്യേകം പ്രകീര്‍ത്തിച്ചിരുന്നു, ഇതു പോലുള്ള സംരംഭങ്ങളില്‍ ബഹ്റൈന്‍െറെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യയെന്ന് ചർച്ചയ്ക്കിടെ മന്ത്രി സയെദും വ്യക്തമാക്കി.
 
ഇന്ത്യയിലെ ചെറിയ നിക്ഷേപങ്ങളിൽ നിന്ന് വൻ സാമ്പത്തിക അടിത്തറയുള്ള സംരംഭങ്ങളായി വളർന്നവരുടെ ചരിത്രങ്ങൾ ചുരുക്കമല്ല. ഇത്തരത്തിൽ നിരവധി നിക്ഷേപസാധ്യതകൾ ബഹ്റൈന് ഇന്ത്യയിലുണ്ട്. അവ വിനിയോഗിക്കണമെന്ന് നിർമ്മല സീതാരാമനും അഭിപ്രായപ്പെട്ടു. 
അതിനിടെ 'സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ'യുടെ മാതൃകയിൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രചാരണ പരിപാടി ബഹ്റൈനിലും നടപ്പാക്കാൻ ആലോചനയുള്ളതായി ബഹ്റൈൻ എക്കണോമിക് ഡവലപ്മെന്റ്റ് ബോർഡ് (ഇ ഡി ബി ) മാനേജിംഗ് ഡയരക്ടർ സൈമൺ ഗൽപിനും വ്യക്തമാക്കി.  ധനകാര്യ ഇടപാടുകളിലും വിഡിയോ ഗെയിമിങ്ങിലും പുതിയ സംരംഭങ്ങൾ തുടങ്ങുകയും നിക്ഷേപകരെ ആകര്ഷിക്കുകയുമാണ് ബഹ്റൈന്‍റെ ലക്ഷ്യം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago