HOME
DETAILS
MAL
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു
backup
May 29 2016 | 16:05 PM
തേനി: കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ തേനിക്കടുത്ത് പെരിയകുളത്ത് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചു. മധുരയില്‍ നിന്നും വിനോദ യാത്രക്ക് പോയ സംഘത്തിലെ രംണ്ട് കുട്ടികളാണ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ സെല്‍വം(17), മുകേഷ്(15 ) എന്നിവരാണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാങ്ങ പറിക്കുന്നതിനായി ഇവര്‍ ഒരു ബസിനു മുകളില്‍ കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."