സഊദിയില്‍ വിദേശികളുടെ ശിക്ഷാ കാലാവധി കുറയ്ക്കും; പകരം നാടുകടത്തും
ജിദ്ദ: സഊദിയില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാലപരിധി കുറയ്ക്കാന്‍ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തില്‍ നിയമം പരിഷ്‌കരിക്കാനാണ് നീക്കം.
സഊദി ജയില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ ശിക്ഷയുടെ കാലപരിധി കുറക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ ആകെയുള്ള തടവുകാരില്‍ 49 ശതമാനത്തെക്കാള്‍ കൂടുതല്‍ വിദേശികള്‍ പാടില്ലന്ന നിലയ്ക്കാണ് നിയമം പരിഷ്‌കരിക്കുക.
വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന വിദേശികള്‍ അവര്‍ ജയിലിലടക്കപ്പെടേണ്ടവരല്ലങ്കില്‍ നാടുകടത്തുകയായിക്കും ചെയ്യുകയെന്ന് പ്രമുഖ പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളേയും നാടുകടത്തും. കൂടാതെ കൂടുതല്‍ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷയില്‍ നാലില്‍ ഒരു ഭാഗം ഇളവു ചെയ്തും നാടു കടത്തും.
ജയില്‍ ശിക്ഷയ്ക്കു പകരം പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുള്‍പ്പെടയുള്ള പൊതുസേവനങ്ങള്‍ ചെയ്യിപ്പിക്കുന്ന ബദല്‍ ശിക്ഷാ നിയമവും താമസിയാതെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."