HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: ഷറപ്പോവ പുറത്ത്
backup
January 20 2018 | 14:01 PM
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണില്‍ നിന്നും റഷ്യന്‍ താരം മരിയ ഷറപ്പോവ പുറത്ത്. ജര്‍മന്‍ താരം ആഞ്ജലിക്ക കെര്‍ബര്‍ ആണ് ഷറപ്പോവയെ മൂന്നാം റൗണ്ടില്‍ പുറത്താക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവയെ കെര്‍ബര്‍ കീഴടക്കിയത്. സ്‌കോര്‍: 6-1, 6-3.
നീണ്ട നാളുകള്‍ക്ക് ശേഷമാണ് മുന്‍ ഒന്നാം നമ്പര്‍ താരമായ മരിയ ഷറപ്പോവയുടെ വരവ്. മത്സരത്തിലെ ആദ്യ സെറ്റ് തന്നെ കെര്‍ബര്‍ക്ക് മുമ്പില്‍ അനായാസം ഷറപ്പോവ കീഴടങ്ങി (6-1). രണ്ടാം സെറ്റില്‍ പൊരുതിയെങ്കിലും (6-3) വിജയിക്കാനായില്ല.
മുന്‍ ലോക ഒന്നാം നമ്പറുകാരായ ഇരുവരും രണ്ട് വീതം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ സ്വന്താക്കിയിട്ടുണ്ട്. 2016ല്‍ സെറീന വില്യംസിണെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."