ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ തീപ്പിടുത്തം; 17 പേര്‍ വെന്തുമരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ 17 പേര്‍ വെന്തുമരിച്ചു. ഡല്‍ഹിയിലെ ബവാന ഇന്റസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 15ഓളം അഗ്നിശമന യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ അതുല്‍ ഗാര്‍ഖ് പറഞ്ഞു.
ബവാന ഇന്റസ്ട്രിയല്‍ ഏരിയയിലെ എഫ് ബ്ലോക്കിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. മരണപ്പെട്ടവരില്‍ അധികവും ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."