വസ്തു നികുതി അടയ്ക്കാന്‍ പഞ്ചായത്തുകളില്‍ ഇ-പേ സംവിധാനം: പ്രഖ്യാപനം ഇന്ന്
മലപ്പുറം: ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും നികുതിദായകര്‍ക്കു മേഃ.ഹഴെസലൃമഹമ.ശിലുമ്യാലിിേറലഃ.ുവു വെബ്‌പേജ് വഴി വസ്തുനികുതി ഓണ്‍ലൈനായി അടക്കാനും ഡിജിറ്റല്‍ സിഗ്നേച്ചറുള്ള ഉടമസ്ഥതാ സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളിലും ഇ-പേ സംവിധാനം സജ്ജമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മലപ്പുറത്തെ സംസ്ഥാനത്തെ ആദ്യത്തെ ഇ-പേ സംവിധാനമുള്ള ജില്ലയായി ഇന്ന് ഉച്ചയ്ക്കു രണ്ടിന് പ്രഖ്യാപിക്കും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീലാണ് പ്രഖ്യാപനം നിര്‍വഹിക്കുക. സകര്‍മ പദ്ധതിയുടെ ജില്ലാ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. പഞ്ചായത്ത് ബോര്‍ഡ് തീരുമാനങ്ങളും മറ്റും പൊതുജനങ്ങള്‍ക്കു നേരിട്ടറിയാന്‍ കഴിയുന്ന സംവിധാനമാണ് സകര്‍മ.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി. ബാലകിരണ്‍, ഐ.കെ.എം എക്‌സി. ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മറ്റെല്ലാ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളെയുംപോലെ ഇ-പേയും മുഴുസമയം ലഭ്യമാണ്. സംസ്ഥാനത്ത് ഇ-പേ സംവിധാനം സജ്ജമാക്കുന്നതില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന പാലക്കാട് ജില്ല ഒഴികെ മറ്റു 12 ജില്ലകളിലും വിരലിലെണ്ണാവുന്ന ഗ്രാമപഞ്ചായത്തുകളേ ഇ-പേ സംവിധാനത്തിലേക്കു മാറിയിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."