സംസ്ഥാന സര്‍ക്കാരിന്റെ ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്
തേഞ്ഞിപ്പലം: സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഇ-ലേണിങ് പുരസ്‌കാരത്തിന് കാലിക്കറ്റ് സര്‍വകലാശാലയിലെ എജ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) അര്‍ഹമായി. 2014-15 വര്‍ഷങ്ങളില്‍ നിര്‍മിച്ച് അവതരിപ്പിച്ച മള്‍ട്ടിമീഡിയ പഠനോപാധികളുടെ ഉള്ളടക്കവും നിര്‍മാണ പ്രക്രിയകളും വിലയിരുത്തിയാണ് ഇ.എം.എം.ആര്‍.സിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
വിദ്യാര്‍ഥികള്‍ക്കും വിജ്ഞാന തല്‍പരരായ മറ്റുള്ളവര്‍ക്കും വലിയ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ തയാറാക്കിയാണ് ഇവ വെബ്കാസ്റ്റ് ചെയ്യുന്നത്. കേന്ദ്ര ഐ.ടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. അരുണാ സുന്ദര്‍രാജ് ഐ.എ.എസ്, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ്, ഐ.ടി ജേണലിസ്റ്റ് ആനന്ദ് പാര്‍ഥസാരഥി ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍, നാസ്‌കോം പ്രതിനിധി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
നിലവില്‍ സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ചേര്‍ന്ന് ഇ.എം.എം.ആര്‍.സി വിദ്യാഭ്യാസ വീഡിയോകള്‍ വെബ്കാസ്റ്റ് ചെയ്യുന്നു. പ്രവര്‍ത്തി ദിവസങ്ങളില്‍ രണ്ട് സെഷനുകളിലായി പ്രതിദിനം നാല് മണിക്കൂറാണ് വെബ്കാസ്റ്റിങ്. ഭാവി പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ഇ.എം.എം.ആര്‍.സിയുടെ മാസ്സീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് സംരംഭവും അവാര്‍ഡ് നിര്‍ണയ സമിതി പരിഗണിച്ചു. ദൂരദര്‍ശന്റെ ഡയറക്ട് ഹോം പദ്ധതിയിലൂടെ വിദ്യാഭ്യാസ വീഡിയോകള്‍ സംപ്രേഷണം ചെയ്യാനും ഇ.എം.എം.ആര്‍.സിക്ക് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."