HOME
DETAILS

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നവീകരണം തുടങ്ങി

  
backup
February 10 2017 | 04:02 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae-2


പത്തിരിപ്പാല: മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക നവീകരണത്തിനു തുടക്കമായി. നടപ്പുവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച രണ്ടു കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. സ്മാരക മന്ദിരത്തിന്റെ ബലപ്പെടുത്തല്‍, തുള്ളല്‍ പഠന ഗവേഷണകേന്ദ്രം, ലൈബ്രറി, മ്യൂസിയം, മിനി തിയേറ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയ്ക്ക് സമര്‍പിച്ചു.
കലാപീഠം ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനായി മുന്‍ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പ്രവൃത്തികള്‍ പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പുതിയ ഭരണസമിതിയുടെ ശ്രമഫലമായി ഈയിനത്തില്‍ പത്തുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.
അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുമ്പോള്‍ നാലു മാസത്തെ കുടിശികയുണ്ടായിരുന്നു. കുടിശിക തീര്‍ക്കുന്നതിനു പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ സമര്‍പിച്ചിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരത്തോടെ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ് ഈ തുക അനുവദിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി ഉറപ്പു നല്‍കി.
വാര്‍ഷിക ഗ്രാന്റായി ലഭിക്കുന്ന നാലുലക്ഷം രൂപ അപര്യാപ്തമായതിനാല്‍ 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന ഭരണസമിതിയുടെ ആവശ്യത്തിന് അനുകൂലമായ നിലപാടാണ് സാംസ്‌കാരിക വകുപ്പിന്റെ ഭാഗത്തുനിന്നുള്ളത്. സ്ഥാപനത്തെ ജില്ലയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള ശ്രമവും ഭരണസമിതി തുടങ്ങി.
കേരള കലാമണ്ഡലം, സംഗീത നാടക അക്കാദമി, സാഹിത്യഅക്കാദമി, ഫോക്‌ലോര്‍ അക്കാദമി തുടങ്ങി ഇതര സാംസ്‌കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഡിസംബര്‍ അവസാനവാരം മൂന്നു ദിവസങ്ങളിലായി നടന്ന തുള്ളല്‍ മഹോത്സവം ഇതിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പിന്തുണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നന്നായി ലഭിക്കുന്നുണ്ടെന്ന് സ്മാരകം ഭരണസമിതി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago