സ്വകാര്യ മേഖലയില്‍ ഒഴിവുകള്‍: അഭിമുഖം 13ന്
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 13 ന് രാവിലെ 10മണിക്ക് കൂടിക്കാഴ്ച്ച നടക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം.
അസി.സെയില്‍സ് മാനേജര്‍, ഡെപ്യൂട്ടി സെയില്‍സ് മാനേജര്‍: ബിരുദം, ബിരുദാനന്തര ബിരുദം, 26-40 (പുരുഷന്‍), അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കസ്റ്റമര്‍ കെയര്‍: ഡിഗ്രി, പി.ജി, 28-35 (സ്ത്രീകള്‍) മൂന്ന് വര്‍ഷം അഭികാമ്യം. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: ബിരുദം (ഫസ്റ്റ് ക്ലാസ്) 25 ന് മുകളില്‍, ഈ തസ്തികയ്ക്ക് തൃശൂരിലേക്കും, എറണാകുളത്തേക്കും ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നുണ്ട്. ഫോണ്‍: 04912505435, 8281923390, 9746995935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."