കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ കൃഷി മന്ത്രി ഇറ്റലിയിലേക്ക്
വടക്കാഞ്ചേരി: കടുത്ത വേനലില്‍ വെള്ളമില്ലാതെയും, കാര്‍ഷിക നാശത്തിന്റെ പിടിയിലമര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുകയും ചെയ്യുമ്പോള്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ വിദേശ പര്യടനത്തിന്. ഇറ്റലി സന്ദര്‍ശിക്കാന്‍ ഒരാഴ്ച കാലം കേരളം വിടുന്ന മന്ത്രിക്കെതിരേ അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. കൃഷിമന്ത്രിയുടേത് തികഞ്ഞ കര്‍ഷകവഞ്ചനയാണെന്നും കര്‍ഷക പ്രേമം വെറും നാട്യമാണെന്നും അനില്‍ തുറന്ന കത്തില്‍ കുറ്റപ്പെടുത്തുന്നു. കത്തിന്റെ പൂര്‍ണരൂപം ഇങ്ങ'െബഹുമാനപ്പെട്ട സംസ്ഥാന കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയുന്നതിന് അല്ല പ്രിയസുനില്‍ ചേട്ടന്‍ അറിയാന്‍,
താങ്കള്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നതിന് ഇറ്റലിയിലേക്ക് പോകുന്നതായി പത്രത്തില്‍ വായിച്ചറിഞ്ഞു. ഒരു ആഴ്ച്ച അവിടെ തങ്ങുമെന്നും മനസ്സിലായി. ഇക്കൂട്ടത്തില്‍ സോണിയാഗാന്ധിയുടെ വീടും സന്ദര്‍ശിക്കുമോ? അറിഞ്ഞുകൂടാ. എന്തു പറ്റി വി.എസ് സുനില്‍കുമാറിന്. താങ്കള്‍ മന്ത്രിയായ സമയത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് തൃശൂരിലെ കര്‍ഷകരായിരുന്നു. എന്നാല്‍ അതൊരു ദുരന്തമായിരുന്നു എന്ന് പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ആറന്മുളയില്‍ ചുവന്ന പരവതാനിക്ക് മുകളില്‍ നിന്ന് വിത്തെറിഞ്ഞത് താങ്കളുടെ കാലില്‍ ചേറ് ആവുന്നതിലെ വിഷമം കൊണ്ടല്ല മറിച്ച് പിണറായിയുടെ കാലില്‍ ആവാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഞങ്ങളൊക്കെ ധരിച്ചത്. ആ ധാരണയും ഇപ്പോള്‍ തെറ്റുകയാണ്. വടക്കാഞ്ചേരി മണ്ഡലത്തിലെ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കാമെന്ന് എന്നോ സംസ്ഥാനമാകെ കടുത്ത വരള്‍ച്ചയെ നേരിടുമ്പോള്‍ താങ്കളുടെയും എന്റെയും ജില്ലയായ തൃശ്ശൂരിലെ കോള്‍ പാടങ്ങള്‍ വരണ്ടുണങ്ങുമ്പോള്‍, കൊയ്ത നെല്ല് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍, സംസ്ഥാനത്ത് തെങ്ങുകള്‍ക്ക് വ്യാപകമായ കേട് വരുമ്പോള്‍ അതിലുമുപരി താങ്കളുടെ മണ്ഡലമായ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പുല്ലഴി പാടത്തെ നെല്ല് നിന്നുണങ്ങുമ്പോള്‍ അതിന് പരിഹാരം കാണാതെ, ജില്ലയിലെ കര്‍ഷകരോടൊപ്പം നിന്ന് അവര്‍ക്ക് താങ്ങാകുന്നതിന് പകരം ഏറ്റവും നിര്‍ണ്ണായകമായ ഈ ഒരാഴ്ച്ച ഇറ്റലിയിലേയ്ക്ക് പോകുന്നത് വി.എസ് സുനില്‍കുമാറെന്ന രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല.
പകരം പിണറായി മന്ത്രിസഭയിലെ മന്ത്രി പുങ്കവനായ സുനില്‍കുമാറിന് ചേര്‍ന്നതാണ്. തൃശൂര്‍ക്കാരുടെ സുനിലാകാന്‍ ഇറ്റലിയാത്ര മാറ്റിവക്കണം. പാപങ്ങള്‍ക്ക് പരിഹാരമാണ് ലക്ഷ്യമെങ്കില്‍ വലിയ നൊയമ്പ് കാലത്തോ ദുഃഖ വെള്ളിയാഴ്ച്ചയോ മാര്‍പ്പാപ്പയെ കാണുന്നതാണ് നല്ലത്. പെസഹ വ്യാഴം ഒരു കാരണവശാലും തെരഞ്ഞെടുക്കരുത്. അത് യൂദാസിനെ ഓര്‍മ്മപ്പെടുത്തും. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ'. എന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കുന്ന തുറന്ന കത്തില്‍ സങ്കടത്തോടെ അനില്‍ അക്കര എന്നും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."