അമേരിക്കയില്‍നിന്നൊരു മാപ്പിളപ്പാട്ട് ഗവേഷക
മാപ്പിളപ്പാട്ടു ഗവേഷണവുമായി നടക്കുന്ന അമേരിക്കന്‍ ഗവേഷകയെ കുറിച്ചുള്ള വിവരണം കൗതുകമുണര്‍ത്തുന്നതായി. മലബാറിലെ മാപ്പിള കലകളെയും പാരമ്പര്യത്തെയും പഠിക്കാന്‍ ഇന്നും വിദേശികള്‍ എന്തു കൊണ്ട് ഇവിടെയെത്തുന്നുവെന്നതു ചിന്തനീയമാണ്. മാപ്പിളപ്പാട്ടിന്റെ അവകാശികളായ നാം പോലും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത പാട്ടുകളാണ് അവര്‍ ടേപ്പ് റെക്കോര്‍ഡുകളില്‍ കൊണ്ടുനടക്കുന്നതെന്ന് അറിയാനായി.
1930കളില്‍ മാപ്പിള സമൂഹത്തിനിടയില്‍ പാടിപ്പതിഞ്ഞ പാട്ടുകളായിരുന്നു അവയില്‍ മിക്കതും. ഇവ ശേഖരിച്ചുവയ്ക്കാനും പരിരക്ഷിക്കാനും അവയെ പുതിയ മ്യൂസിക്കല്‍ ട്രെന്‍ഡുകള്‍ക്കൊത്ത് പുനരവതരിപ്പിക്കാനും ശ്രമം ഉണ്ടാകേണ്ടതുണ്ട്.
കാലിഫോര്‍ണിയ സര്‍വകലാശാലാ പ്രൊഫസറായ ആമി കാതലിനെ തന്നെ ഇവിടെയെത്തിച്ച് അക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ശ്രദ്ധ ചെലുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."