ജനമൈത്രി പൊലിസിന്റെ കാരുണ്യത്തില്‍ കാളി മുത്തശ്ശിക്ക് മണ്ണെണ്ണ വിളക്കില്‍ നിന്ന് മോചനം
വടക്കാഞ്ചേരി: ജനമൈത്രി പൊലിസിന്റെ ജീവകാരുണ്യത്തില്‍ വിധവയായ വയോധികക്ക് മണ്ണെണ്ണ വിളക്കിന്റെ അരുണ്ട വെളിച്ചത്തില്‍ നിന്ന് മോചനം. തെക്കുംകര പഞ്ചായത്തിലെ കരുമത്ര കോളനിയില്‍ താമസിക്കുന്ന പരേതനായ സുബ്രന്റെ ഭാര്യ കാളി (60)യുടെ കൊച്ചു കൂരയിലാണ് വൈദ്യുതി എത്തുന്നത്.
മക്കളില്ലാത്ത കാളി ഭര്‍ത്താവ് കൂടി മരിച്ചതോടെ വേദനയുടെ കയത്തില്‍ ഏകയായി കഴിയുകയാണ്. കൂരയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ വെളിച്ചവും ഇവര്‍ക്ക് അന്യമാണ്. ജനമൈത്രി പൊലിസ് കുന്നുംകുളം സബ്ബ് ഡിവിഷന്‍ പരിധിയിലുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തുന്നുണ്ടെന്ന് അറിഞ്ഞാണ് കാളി പുന്നംപറമ്പിലെ അദാലത്ത് വേദിയില്‍ എത്തിയത്.
തന്റെ വേദന തുറന്ന് പറഞ്ഞപ്പോള്‍ കുന്നുംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രശ്‌നത്തില്‍ ഇടപെടുകയും അടിയന്തരമായി വൈദ്യുതി എത്തിക്കാന്‍ നടപടി കൈകൊള്ളുകയുമായിരുന്നു. ഇതിനാവശ്യമായ ചിലവ് വഹിക്കുമെന്ന് പൊലിസ് പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ് അത് വരവേറ്റത്. അദാലത്തില്‍ 12 പരാതികളാണ് എത്തിയത്. ഇതില്‍ പൊലിസിന് പരിഹാരം കാണാന്‍ കഴിയുന്ന മൂന്ന് പരാതികളില്‍ പരിഹാരമായി. പങ്കെടുത്തവരില്‍ സ്ത്രീകള്‍ക്ക് പുടവയും, പുരുഷന്മാര്‍ക്ക് മുണ്ടും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പി.വിശ്വംഭരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസന്‍ മെമ്പര്‍മാരായ ബീന ജോണ്‍സണ്‍, വി.ജി സുരേഷ്, ടി.സി ഗിരീഷ്, എസ്.ടി മോണിറ്ററിങ് കമ്മിറ്റി ഭാരവാഹി കൃഷ്ണന്‍കുട്ടി, ഡോ: അനു, എസ്.ഐ കെ.സി ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."