വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ ഉടന്‍ ആരംഭിക്കണം: കിസാന്‍ സഭ
പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴക്കുറവും കരടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. നെല്ലുല്‍പ്പാദനത്തില്‍ 40 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് ഈ ജില്ലയിലാണ് മഴക്കുറവിനെ തുടര്‍ന്ന് ജലസംഭരണികളില്‍ ജലം കുറവായതിനാല്‍ കൃഷിക്ക് വെളളം നല്‍കാനില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പകുതിയോളം നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുകയാണ്.
വിള ഇറക്കിയതില്‍ 111.540 ഹെക്ടര്‍ ഭൂമിയിലെ വിള നശിച്ചതായി കണക്കാക്കിയിട്ടുണ്ട്. ബാക്കിയുളളതില്‍ ജലം ലഭിക്കാത്തതുകൊണ്ട് കതിരോടെ കരിഞ്ഞുണങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുളളത്. ആളിയാര്‍ജലം ജലസ്രോതസ്സുകളില്‍ സംഭരിച്ച് കുടിവെളളത്തിന് മാത്രം ഉപയോഗിക്കണമെന്നതാണ് കര്‍ശന നിര്‍ദേശം.
ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശങ്ങളിലെ കൃഷി ഭാഗികമായെങ്കിലും വിളവെടുക്കാന്‍ കഴിയുന്നതും നഷ്ടപ്പെടാനാണ് ഇത്തരമൊരു നിയന്ത്രണം വഴിയൊരുക്കുന്നത്. വിള ഇറക്കാന്‍ കഴിയാതെയും ഇറക്കിയ വിള നശിച്ചതുകൊണ്ടും വരുമാനം നഷ്ടപ്പെട്ട് കടക്കെണിയിലാണ് ജില്ലയിലെ കൃഷിക്കാരെന്നും കിസാന്‍സഭ സംസ്ഥാനസെക്രട്ട റി വി ചാമുണ്ണി അഭിപ്രായപ്പെട്ടു.
കൃഷിനാശം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനും കടങ്ങള്‍ എഴുതിതളളാനും വീണ്ടും കൃഷി ചെയ്യാന്‍ വായ്പയും സഹായങ്ങളും നല്‍കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണം. കൊയ്ത നെല്ല് മുഴുവന്‍ സംഭരിക്കാനും സംഭരിച്ചാലുടന്‍ വില നല്‍കാനും സംവിധാനമുണ്ടാകണം.
ഇക്കാര്യത്തിലുളള വീഴ്ചയും കാലതാമസവും സ്വകാര്യമില്ലുടമകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുകയാണ്. ജലചൂഷണവും ദുരൂപയോഗവും കര്‍ശനമായി നിയന്ത്രിക്കുമെന്ന് പറയുന്ന അധികൃതര്‍ പെപ്‌സികമ്പനി നടത്തുന്ന അമിതജലചൂഷണം തടയാന്‍ ഫലപ്രദമായി ഇടപെടാത്തതും മദ്യകമ്പനികളുടെ പ്രവര്‍ത്തനം അനുവദിക്കുന്നത് ശരിയായ സമീപനമല്ല.
ജലസേചനപദ്ധതിയി ല്‍നിന്ന് കൃഷിയ്ക്ക് വെളളം നല്‍കാതെയും ജനങ്ങള്‍ കുടിവെളളത്തിന് കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ആരോഗ്യത്തിന്ഹാനികരമായ മദ്യവും കോളക്കും ജലം നല്‍കുന്നത് വിരോധാഭാസമാണ്.
ഭൂഗര്‍ഭജലം ചൂഷണം പൂര്‍ണമായും തടയുന്നതിനും ദുരൂപയോഗം നിയന്ത്രിക്കാനും ഫലപ്രദമായ നടപടികളാണ് വേണ്ടത്.
കെ.വി ശ്രീധരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി എ.എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ സെക്രട്ടറി വി ചാമുണ്ണി വിശദീകരിച്ചു. കെ.കെ രാജന്‍ മാസ്റ്റര്‍, ഇ.പി ശങ്കരന്‍, കെ.എന്‍ മോഹനന്‍, പി അശോകന്‍, കെ രാമചന്ദ്രന്‍, പി മണികണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."