HOME
DETAILS

സജ്‌നയുടെ ദുരൂഹമരണം; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു

  
backup
February 10 2017 | 04:02 AM

%e0%b4%b8%e0%b4%9c%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d

 

ചെര്‍പ്പുളശ്ശേരി: ദുരൂഹസാഹചര്യത്തില്‍ തൃക്കടീരി ആറ്റാശ്ശേരി നിവാസി അബ്ദുല്‍റഷീദിന്റെ മകള്‍ സജ്‌ന(22) മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചില്‍ കുറയാത്ത ഏജന്‍സിയെക്കൊണ്ട് അന്വേഷണിക്കണമെന്നുമാവശ്യപ്പെട്ട് തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
സജ്‌ന 2015 മെയ് ഏഴിന് രാത്രി തൂതയിലെ ഭര്‍തൃഗൃഹത്തില്‍ മരണമടയുകയും പിറ്റേ ദിവസംതന്നെ മൃതദേഹം മറവുചെയ്യുകയുമായിരുന്നു. എന്നാല്‍ മരണത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലും ദുരൂഹത തോന്നിയതിനാല്‍ പിതാവ് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 13നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും, പിന്നീട് ലഭിച്ച രാസപരിശോധന റിപ്പോര്‍ട്ടിലും വ്യക്തമായി. എന്നാല്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഒരന്വേഷണവുമുണ്ടായില്ല.
മുഖ്യമന്ത്രി, എം.എല്‍.എ, ഡി.ജി.പി, എന്നിവര്‍ക്കെല്ലാം സജ്‌നയുടെ പിതാവ് പരാതി നല്‍കിയിട്ടും കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാത്തതു കൊണ്ട് സജ്‌നയ്ക്കും കുടുംബത്തിനും നീതി തേടിയുള്ള പോരാട്ടം നാട് ഏറ്റെടുക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നാരായണന്‍കുട്ടി പറഞ്ഞു. സജ്‌നയുടെ മരണം അന്വേഷിക്കുന്നതിനു വേണ്ടി പോരാടുന്നതിന് ഈ വരുന്ന ഞായറാഴ്ച വൈകിട്ട് ആറിന് തൃക്കടീരി പഞ്ചായത്ത് സാസ്‌ക്കാരിക നിലയത്തില്‍ നടക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a few seconds ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago