HOME
DETAILS

അഗ്രഹാരം കടവ് അപകടക്കയമാകുന്നു

  
backup
May 29 2016 | 18:05 PM

%e0%b4%85%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%ae%e0%b4%be

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തിലെ അഗ്രഹാരം ക്ഷേത്രത്തിന് സമീപത്തെ കടവ് അപകടക്കെണിയാകുന്നു. 10 വര്‍ഷത്തിനിടെ ഈ കടവില്‍ നാലു ജീവനുകളാണ് പൊലിഞ്ഞത്.
നാലാള്‍ പൊക്കത്തിലുള്ള കയവും ഇടുങ്ങിയ പാറക്കെട്ടുകളുമുള്ള ഇവിടം കുട്ടിച്ചാത്തന്‍ കയം എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും ഒടുവിലായി ഈ അപകട കെണിയില്‍ കുടുങ്ങി ജീവന്‍ പൊലിഞ്ഞത് മാനന്തവാടി ഹില്‍ ബ്ലൂംസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി എടവക-പന്നിച്ചാല്‍ കപ്പച്ചേരി കുഞ്ഞാലിയുടെ മകന്‍ അജ്‌നാസ് (അപ്പു-15) ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് കുളിക്കുന്നതിനിടെ മാനന്തവാടി കണിയാരം സ്വദേശിയായ യുവാവും കയത്തില്‍ പെട്ടു മരിച്ചിരുന്നു. അപകടം പതിയിരിക്കുന്ന കയമെന്ന് തിരിച്ചറിവുള്ളതിനാല്‍ സമീപവാസികളാരും ഇവിടെ ഇറങ്ങാറില്ല.
കുട്ടിച്ചാത്തന്‍ കയത്തെ കുറിച്ച് അറിയാത്ത സമീപ പ്രദേശത്തുള്ളവരാണ് അധികവും തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായി ഇവിടെ എത്തുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് അജ്‌നാസിന്റെ കുടുംബവും തുണികള്‍ കഴുകുന്നതിനായി ഇവിടെ എത്തിയത്. ഇതിനിടെയാണ് അജ്‌നാസ് കാല്‍തെറ്റി കയത്തില്‍ പതിച്ചത്. ഇത്രയേറെ അപകടങ്ങള്‍ക്ക് കാരണമാകുന്ന കടവിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധന്‍ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങി മരിച്ചതും ഈ കടവിന് സമീപത്തായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം വാഹനത്തിലും മറ്റുമായി നിരവധി പേരാണ് നീന്തുന്നതിനും മറ്റുമായി ഇവിടെ എത്താറുള്ളത്. അവധി ദിവസങ്ങളില്‍ ആളുകളുടെ എണ്ണവും വര്‍ധിക്കും. അപകടക്കെണിയറിയാതെ പുഴയിലിറങ്ങിയ പലരും തലനാരിഴക്കാണ് പലപ്പോഴും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കടവിന് ഇരുവശത്ത് നിന്ന് അനധികൃത മണല്‍ വാരുന്നത് കാരണം വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായി ഇവിടെ സുരക്ഷാവേലി നിര്‍മിക്കുകയോ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a few seconds ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago