HOME
DETAILS

കൊല്ലം കലക്ടര്‍ക്കെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
February 10 2017 | 04:02 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87


കൊല്ലം: കൊല്ലം തോടിന്റെ വികസനത്തിന് കട ഇടിച്ചു നിരത്തിയെന്ന കേസില്‍ കൊല്ലം കലക്ടര്‍ക്കെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ലക്ഷ്മി അലുമിനിയം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം നോട്ടീസ് നല്‍കാതെ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവത്തിലാണ് കലക്ടര്‍ക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.കലക്ടറുടെ നടപടി കീഴ്‌വഴക്കങ്ങളും നിയമവും പാലിച്ചുകൊണ്ടാണോയെന്ന് റവന്യൂസെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പായിക്കട ആണ്ടാമുക്കം അശ്വതിയില്‍ ശാന്തമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രവര്‍ത്തനം കഴിഞ്ഞ് താന്‍ പൂട്ടിയിട്ടുപോയ സ്ഥാപനം പിറ്റേന്ന് രാവിലെ എത്തിയപ്പോള്‍ ഇടിച്ചുനിരത്തിയ കാഴ്ചയാണ് കണ്ടെതെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് കമ്മിഷന്‍ കലക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി തോട് പുറമ്പോക്ക് കയ്യേറിയാണ് സ്ഥാപനം നടത്തിവന്നിരുന്നതെന്ന് കലക്ടര്‍ വിശദീകരണത്തില്‍ പറയുന്നു.
കൊല്ലം തോട് വികസനത്തിനുവേണ്ടിയാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്. പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. 2015 ഓഗസ്റ്റില്‍ മാത്രമാണ് പരാതിക്കാരിയുടെ ഷെഡ് പൊളിച്ചത്. ഷെഡില്‍ യന്ത്രസാമഗ്രികളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ക്കു മാത്രമാണ് ഇതു സംബന്ധിച്ച് പരാതിയുള്ളതെന്നും സ്ഥലത്ത് നിന്നും ഒഴിപ്പിച്ച 85 കുടുംബങ്ങള്‍ക്ക് പരാതിയില്ലെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ കലക്ടറുടെ വാദം പരാതിക്കാരി തള്ളി. തനിക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ വിലപ്പെട്ട ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാമായിരുന്നുവെന്നും സ്ഥലം താന്‍ വിലയാധാരമായി വാങ്ങിയതാണെന്നും നഗരസഭയില്‍ നികുതിയും കറന്റ് ചാര്‍ജും അടക്കുന്നുണ്ടെന്നും പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിയുടെ മറുപടി കലക്ടര്‍ക്ക് അയച്ചെങ്കിലും കലക്ടര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ല. സ്ഥലം ഒഴിയുന്നതിനായി നല്‍കിയ നോട്ടീസിന്റെ പകര്‍പ്പോ കൈപ്പറ്റ് രസീതോ കലക്ടര്‍ ഹാജരാക്കിയില്ലെന്നും കൈയേറ്റം നടത്തിയ കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കിയെന്ന് അവകാശപ്പെടുന്ന കലക്ടര്‍ പരാതിക്കാരിയുടെ അവകാശങ്ങള്‍ വേണ്ട വിധം പരിഗണിച്ചതായി അവകാശപ്പെട്ടതു പോലുമില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  11 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  11 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  11 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  11 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  11 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  11 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  11 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  11 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  11 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  11 days ago