HOME
DETAILS
MAL
ജില്ലയിലെ കുട്ടികള്‍ക്ക് ഇന്ന് വിരനിര്‍മാര്‍ജ്ജന ഗുളികകള്‍ നല്‍കും
backup
February 10 2017 | 04:02 AM
കൊല്ലം: ദേശീയ വിരവിമുക്ത ദിനമായ ഇന്ന് ജില്ലയിലെ ഒന്നുമുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്കായ് വിരനിര്‍മാര്‍ജ്ജന ഗുളിക അംഗന്‍വാടികള്‍, സ്‌കൂളുകള്‍ വഴി സൗജന്യമായി നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് തേവള്ളി ഗവ. മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ മേയര്‍ വി രാജേന്ദ്രബാബു നിര്‍വഹിക്കും. ഒന്നുമുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴിയും 6 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കു സ്‌കൂളുകള്‍ വഴിയും ലഭ്യമാക്കും. 1-2 വയസുകാര്‍ക്ക് അര ഗുളികയും അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ഒരു ഗുളികവീതവും നല്‍കും. ഇന്നു ഗുളിക കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 15ന് സ്‌കൂളുകളില്‍നിന്നും അംഗന്‍വാടികളില്‍ നിന്നും ഗുളിക നല്‍കും. ഫോണ്‍: 8943341430,9446447829,9745199011
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."