HOME
DETAILS

അവഗണനയില്‍ വെള്ളാണിക്കല്‍ പാറ; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസുരേഖകളില്‍ തന്നെ

  
backup
February 10 2017 | 04:02 AM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2

അഖില്‍ ഷാ


കഠിനംകുളം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രകൃതിരമണീയമായ വെള്ളാണിക്കല്‍പ്പാറയെ ജില്ലയിലെ തന്നെ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി.പ്രമുഖ വാസ്തു വിദഗ്ധനായ രഘുരാമന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പദ്ധതികള്‍ നടപ്പിലായിരുന്നെങ്കില്‍ ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി വെള്ളാണിക്കല്‍പ്പാറ മുകള്‍ മാറുമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്ന പാലോട് രവിയുടെ പ്രത്യക താത്പര്യപ്രകാരമാണ് ഇവിടെ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിച്ചിരുന്നെങ്കിലും ഒരു ടിക്കറ്റ് കൗണ്ടറും റോഡില്‍ നിന്ന് മുകള്‍ ഭാഗം വരെ നടക്കാനുള്ള പടികളും പൂര്‍ത്തിയാക്കിയതോടെ ടൂറിസം വികസനം നിലയ്ക്കുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന നിര്‍മിതി കേന്ദ്രവും വെള്ളാണിക്കല്‍പ്പാറയെ തഴഞ്ഞ മട്ടാണ്.
പ്രകൃതി ഭംഗി ഒട്ടും ചോരാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി തയാറാക്കിയത്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പാറയില്‍ തന്നെ കൊത്തിയുണ്ടാക്കിയ നടപ്പാതകള്‍, അസ്തമയം കാണാനും വിശ്രമമിക്കാനും കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍, പാര്‍ക്കിംഗ് എരിയകള്‍, കോഫീ ബാറുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു. ഇവിടത്തെ കുന്നുകളെ തമ്മില്‍ ബന്ധിപ്പിച്ച് റോപ് വേകളും ഔഷധ തോട്ടങ്ങളും കൃത്രിമ വെള്ളച്ചാട്ടം, റോക്ക് ഗാര്‍ഡന്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ പദ്ധതികള്‍ തയാറാക്കിയിരുന്നെങ്കിലും ഒന്നുപോലും തയാറാക്കിയിട്ടില്ല.
പടിഞ്ഞാറ് അറബികടലും കിഴക്ക് പൊന്മുടി അഗസ്ത്യാ മലനിരകളും തെക്ക്പടിഞ്ഞാറ് നഗരകാഴ്ചകളും മനം കുളിര്‍ക്കെ കണ്ട് സദാസമയവും വീശിയടിക്കുന്ന ഇളം തെന്നലുമേറ്റ് മനം നിറക്കുന്ന പ്രകൃതി സൗന്ദര്യവും സായം സാന്ധ്യകളെ അവിസ്മരണിയമാക്കുന്ന അസ്തമയ കാഴ്ചകളും കണ്ടുമടങ്ങാം വെള്ളാണിക്കല്‍പ്പാറമുകളില്‍ എത്തിയാല്‍. പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ എന്നീ പഞ്ചായത്തുകളിലായി 23 എക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടം സമുദ്ര നിരപ്പില്‍ നിന്ന് ആയിരത്തി നാനൂറ് അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്നു വരുന്ന ഗോത്രാചാര പ്രകാരമുള്ള ആരാധനാരീതികള്‍ പിന്തുടരുന്ന ആയിരവല്ലി ദേവിക്ഷേത്രവും വെള്ളാണിക്കല്‍പ്പാറക്കു തിലകച്ചാര്‍ത്തായി കുടികൊള്ളുന്നുണ്ട്.
പാറയുടെ താഴ്‌വാരത്ത് നിന്ന് ഉത്ഭവിക്കുന്ന പുലിയുടെ വാസസ്ഥലം എന്നറിയപ്പെടുന്ന പുലിച്ചാണി എന്നറിയപ്പെടുന്ന ഗുഹാ കവാടവും വെള്ളാണിക്കല്‍പ്പാറയുടെ പ്രത്യേകതയാണ്. വെള്ളാണിക്കല്‍പ്പാറ ടൂറിസം പദ്ധതി ലക്ഷ്യത്തിലെത്തിയാല്‍ തലസ്ഥാന ടൂറിസം പദ്ധതികള്‍ക്ക് വലിയ ഒരു മുതല്‍ കൂട്ടായി മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. തിരുവനന്തപുരത്തിന്റെ സ്വന്തം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം മന്ത്രിയായതോടെ ഇവിടത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago