സിക: ആശങ്കകളറിയിച്ച് ടെന്നീസ് താരങ്ങള്‍
പാരിസ്: സിക വൈറസിനെ പേടിച്ച് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ ആശങ്കകളറിയിച്ച് ടെന്നീസ് താരങ്ങള്‍.
അതീവ ഭയത്തോടെയാണ് ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സിനെ കാണുന്നതെന്ന് വനിതാ ടെന്നീസിലെ ലോകോത്തര താരം സെറീന വില്യംസ് പറഞ്ഞു. ഒളിംപിക്‌സിലെ മത്സരങ്ങളില്‍ തനിക്ക് പ്രത്യേകം സംരക്ഷണം തരണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ 17-ാം റാങ്ക് താരം ജോണ്‍ ഇസ്‌നര്‍, ആസ്ട്രിയയുടെ ഡൊമിനിക് തീം, ആസ്‌ത്രേലിയയുടെ ബെര്‍നാര്‍ഡ് ടോമിക്, സ്പാനിഷ് താരം ഫെലിസിയാനോ ലോപസ് എന്നിവരും ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം എര്‍നെസ്റ്റ് ഗുല്‍ബിസും സികാ ഭീഷണിയെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.
എന്നാല്‍, ലോക ഒന്നാം നമ്പര്‍ പുരുഷ താരം നൊവാക് ദ്യോക്കോവിച് ടൂര്‍ണമെന്റിന് പിന്തുണയറിയിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയോയില്‍ നിന്ന് ഒളിംപിക്‌സ് മാറ്റുകയെന്നത് ചിന്തിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ലോകാരോഗ്യ സംഘടന 'സിക'യെ കുറിച്ച് ബോധവാന്‍മാരാണ്. അവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സികയുടെ പേരില്‍ ബ്രസീല്‍ ജനതയുടെ വികാരങ്ങളെ തള്ളുകയാണെന്നും ദ്യോക്കോ പറഞ്ഞു. റിയോയില്‍ ജനങ്ങള്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കും വികാരങ്ങളുണ്ട്. ഒളിംപിക്‌സ് നടക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിനായി ബ്രസീലിലെത്തുമെന്നും ദ്യോക്കോ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."