'ബലാത്സംഗം ചെയ്തവരെ ഇരകള്‍ക്കു മുന്നിലിട്ട് ശിക്ഷിക്കണം, അവര്‍ മാപ്പിന് കേഴും വരെ' - ഉമാഭാരതി
ആഗ്ര: ബലാത്സംഗം ചെയ്തവരെ അവര്‍ മാപ്പിന് കേഴും വരെ ഇരകള്‍ക്കു മുന്നിലിട്ട് ശിക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരം ശിക്ഷ നടപ്പാക്കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബുലന്ദേശ്വറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് സൂചിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികരണം. കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇപ്പോഴും പുറത്ത് സൈ്വര്യ വിഹാരം നടത്തുകയാണ്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.
ഇത്തരം പ്രതികളെ തലകീഴായി തൂക്കിയിട്ട് ദേഹത്ത് മുളകരച്ചു തേക്കണമെന്നും അവര്‍ പറഞ്ഞു. 'അവരുടെ ദയനീവസ്ഥ സ്ത്രീകള്‍ക്കു കാണാന്‍ സൗകര്യമൗരുക്കണം. ഞാന്‍ മുഖ്യന്ത്രിയായിരിക്കെ സ്റ്റേഷനുകളില്‍ പ്രതികളെ തലകീഴായി തൂക്കിയിട്ട് ക്രൂരമായി അടിക്കാന്‍ പറയാറുണ്ടായിരുന്നു. അവര്‍ അലറിക്കരയുന്നത് ജനാല വഴി കാണാന്‍ അവിടുള്ള സ്ത്രികളോട് ആവശ്യപ്പെടാറും ഉണ്ടായിരുന്നു'. ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."