പനീര്‍ശെല്‍വത്തിനു പിന്തുണയുമായി മുന്‍ കേന്ദ്രമന്ത്രി പൊന്നുസാമി
ചെന്നൈ: അധികാര വടംവലികള്‍ക്കിടെ കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു പിന്തുണയുമായി എഐഎഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ പൊന്നുസ്വാമി രംഗത്ത്. അല്പം മുന്‍പ് പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയ പൊന്നുസാമി എല്ലാ പിന്തുണയും അറിയിച്ചു.
പാര്‍ട്ടിയുടെ സത്യസന്ധനായ നേതാവാണ് പനീര്‍ശെല്‍വമെന്ന് പൊന്നുസാമി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്ജനതയുടെ വികാരം എംഎല്‍എമാര്‍ക്ക് കാണാതിരിക്കാനാവില്ല. പാര്‍ട്ടിയെ രക്ഷിക്കുന്നതിനായി അവതരിച്ച ദൈവമാണ് ഒപിഎസ് എന്നായിരുന്നു പനീര്‍ശെല്‍വത്തെ പിന്തുണച്ച് പൊന്നുസാമിയുടെ പ്രതികരണം.
നേരത്തെ തങ്ങളെ പിന്തുണച്ചാല്‍ മന്ത്രിപദം പൊന്നുസ്വാമിക്ക് ശശികല ക്യാംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം നിരസിച്ചാണ് അദ്ദേഹം പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചത്.
അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് എന്തിനെന്നു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദ്ദേശിച്ചു. ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു.
Also Read...
അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."